BREAKING NEWS
Search

മദാമ്മ ഫിറ്റായി പള്ളിയിലും സ്റ്റേഷനിലും അഴിഞ്ഞാടി, പൊലീസ് കൈയുകെട്ടി നിന്നു

തിരുവനന്തപുരം : മദ്യപിച്ചു ലക്കുകെട്ട് പള്ളിയില്‍ കയറി ബഹളം വച്ച വിദേശ വനിത വിഴിഞ്ഞം പൊലീസിനെ വെള്ളം കുടിപ്പിച്ചു.

ഇംഗ്ലണ്ടില്‍ നിന്ന് എത്തിയതാണ് വിനോദസഞ്ചാരിണി. അടിച്ചു ഫിറ്റായി റോഡിലിറങ്ങിയ 50കാരി ഉച്ചയോടെ വിഴിഞ്ഞത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ എത്തി. പള്ളിയില്‍ നിന്ന് ഇവര്‍ കരയാനും നിലവിളിക്കാനും തുടങ്ങി. ഇതോടെ നാട്ടുകാര്‍ കാര്യമറിയാനെത്തി.

നാട്ടുകാരെ കണ്ടതോടെ മദാമ്മയുടെ സ്വഭാവം മാറി. പിന്നെ തെറിവിളിയും അട്ടഹാസവുമായി.  നാട്ടുകാര്‍ വിഴിഞ്ഞം പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് എത്തി ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. പോലീസ് സ്‌റ്റേഷനാണെന്ന ബോധമില്ലാത്ത മദാമ്മ അവിടെയും തനിസ്വരൂപം കാണിച്ചു. വിദേശവനിതയായതിനാല്‍ പൊലീസ് എല്ലാം ക്ഷമിച്ചു.

മണിക്കൂറുകള്‍  കഴിഞ്ഞ് മദ്യത്തിന്റെ കെട്ടടങ്ങിയതോടെ പൊലീസ് കാര്യങ്ങള്‍ തിരക്കി. കോവളം കാണാനെത്തിയ താന്‍ അവിടത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയാണെന്നും മദ്യപിച്ചു ബോധം പോയതാണെന്നും മദാമ്മ പറഞ്ഞു.

വിദേശിക്കെതിരേ കേസെടുക്കുന്നതിന്റെ നൂലാമാലകള്‍ ഓര്‍ത്ത് ഹോട്ടലുകാരെ വിളിച്ചു വരുത്തി മദാമ്മയെ അവര്‍ക്കൊപ്പം വിട്ടയച്ച് പൊലീസ് തടിയൂരി.



Drunken foreigner caused trouble in police station

Police
Kovalam


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മദാമ്മ ഫിറ്റായി പള്ളിയിലും സ്റ്റേഷനിലും അഴിഞ്ഞാടി, പൊലീസ് കൈയുകെട്ടി നിന്നു