തിരുവനന്തപുരം: വധശ്രമക്കേസില്‍ ഒളിവില്‍ പോയ പ്രതിയെ പൊലീസ് വേഷത്തില്‍ കമലിന്റെ പുതിയ സിനിമയുടെ സെറ്റില്‍ നിന്നു പൊലീസ് പൊക്കി. നേമം കല്...
തിരുവനന്തപുരം: വധശ്രമക്കേസില്‍ ഒളിവില്‍ പോയ പ്രതിയെ പൊലീസ് വേഷത്തില്‍ കമലിന്റെ പുതിയ സിനിമയുടെ സെറ്റില്‍ നിന്നു പൊലീസ് പൊക്കി.
നേമം കല്ലിയൂര്‍ കാക്കാമൂല കണ്ണങ്കുഴി വീട്ടില്‍ ധര്‍മ എന്നു വിളിക്കുന്ന സന്തോഷ് (36) നെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്.
മമ്മൂട്ടി അഭിനയിക്കുന്നു ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കവേയാണ് നാടകീയ രംഗങ്ങളുണ്ടായത്. ലാത്തിച്ചാര്‍ജില്‍ പങ്കെടുക്കുന്ന പൊലീസിന്റെ വേഷത്തിലായിരുന്നു സന്തോഷ്.
2006 ല്‍ കുമാരപുരം മുരുകന് കോവിലിനു സമീപത്തു ചെന്നിലോട് സ്വദേശിയായ രംഗനാഥന്റെ 15 വയസുള്ള മകനെ കത്തിയും ഇരുമ്പു കമ്പിയും ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ്. ഇയാളെ പിടികൂടാനായി കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
സന്തോഷ് സ്ഥലത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

COMMENTS