BREAKING NEWS
Search

സേനയില്‍ ചേരണമെങ്കില്‍ വനിതകളെ നഗ്നരാക്കി കന്യാചര്‍മം പരിശോധിക്കും, നടപടിക്കെതിരേ വ്യാപക പ്രതിഷേധം, ന്യായീകരിച്ചു സൈനിക മേധാവി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സായുധ സേനകളിലേക്കു തിരിഞ്ഞെടുക്കപ്പെടുന്ന വനിതകളെ നഗ്നരാക്കി ചാരിത്ര്യ പരിശോധന നടത്തുന്ന പതിവിനെതിരേ വ്യാപക പ്രതിഷേധം.

എന്നാല്‍, ഇതു രാജ്യത്തെ ചട്ടമാണെന്നും അതു പാലിച്ചേ തീരൂ എന്നുമാണ് സൈനിക മേധാവി ജനറല്‍ മോയെല്‍ദോകോ പറയുന്നത്.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് രാജ്യത്തെ വനിതകളെ മാനം കെടുത്തുന്ന പരിശോധനയെക്കുറിച്ചു ലോക ശ്രദ്ധ ക്ഷണിച്ചത്. ലോകത്തെ മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

സൈന്യത്തിലും പൊലീസിലും ചേരുന്ന വനിതകള്‍ക്കു ചാരിത്ര്യ ശുദ്ധിയും സ്വഭാവശുദ്ധിയും ഉണ്ടാകണമെന്നും അതു പരിശോധിക്കാന്‍ കന്യാചര്‍മം ഉണ്ടോ എന്നു നോക്കുകയല്ലാതെ വഴിയില്ലെന്നുമാണ് ജനറല്‍ മോയെല്‍ദോകോയുടെ വാദം.

ഒരു വനിതാ സേനാംഗത്തിന്റെ ചാരത്ര്യവും ജോലിയും തമ്മില്‍ ബന്ധമില്ല. പക്ഷേ, അവര്‍ സദാചാര വിശുദ്ധിയുള്ളവരാണോ എന്നറിയാന്‍ ഇതല്ലാതെ വഴിയില്ലെന്നും ജനറല്‍ മോയെല്‍ദോകോ തട്ടിവിടുന്നു. ചാരിത്ര്യ ശുദ്ധി കൂടാതെ നല്ല വിദ്യാഭ്യാസവും നല്ല കായിക ശേഷിയും കൂടിയുണ്ടെങ്കിലേ രാജ്യത്തെ സായുധ സേനകളിലേക്കു വനിതകളെ തിരഞ്ഞെടുക്കുകയുള്ളൂ.

തിരഞ്ഞെടുക്കപ്പെടുന്ന വനിതാ കേഡറ്റ് നഗ്നയായി ഡോക്ടര്‍ക്കു മുന്നില്‍ നില്‍ക്കണം. ഡോക്ടര്‍ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ വിരല്‍ കടത്തിയാണ് കന്യാചര്‍മം ഉണ്ടോ എന്ന് ഉറപ്പു വരുത്തുന്നത്.

ഇതു പ്രാകൃതവും സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും ഇതു രാജ്യാന്തര മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനവുമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെി റിപ്പോര്‍ട്ടില്‍ പറയുന്നു. ജനനേന്ദ്രിയത്തില്‍ വിരല്‍ കടത്തിയുള്ള കന്യാചര്‍മ പരിശോധനയ്ക്ക് വൈദ്യശാസ്ത്ര പരമായി അംഗീകാരമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Indonesian army to check virginity of female caders


World
Indonesia
Army



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സേനയില്‍ ചേരണമെങ്കില്‍ വനിതകളെ നഗ്നരാക്കി കന്യാചര്‍മം പരിശോധിക്കും, നടപടിക്കെതിരേ വ്യാപക പ്രതിഷേധം, ന്യായീകരിച്ചു സൈനിക മേധാവി