BREAKING NEWS
Search

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുവെന്നും നടന്‍ ദിലീപ്

മഞ്ജു വാര്യരുമായി വിവാഹ മോചിതനായ നടന്‍ ദിലീപ് പുനര്‍വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നു. ഇനിയൊരു വിവാഹം വേണോ വേണ്ടയോ എന്ന ആലോചനയിലാണ് താനിപ്പോഴെന്ന് ദിലീപ് പറഞ്ഞു.

ദാമ്പത്യ ജീവിതത്തെക്കുറിച്ച് പലതരം അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ദിലീപിന്റെ മറുപടി. വീണ്ടും വിവാഹം കഴിച്ചാല്‍ ഇനിയും എല്ലാവര്‍ക്കും കൂടി പറഞ്ഞു പിരിയിക്കാനല്ലേ എന്നും പാതി തമാശയായി ദിലീപ് ചോദിക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്നും ദിലീപ്. ട്വന്റി 20യുടെ ഷൂട്ടിംഗിനിടയിലാണ് ജീവിതം അവസാനിപ്പിച്ചാലോ എന്ന ആലോചനയുണ്ടായതെന്നും ദിലീപ്.

താരസംഘടനയായ അമ്മ ആരുടെയും മുന്നില്‍ തോല്‍ക്കാതിരിക്കാനാണ് ട്വന്റി 20 യുടെ നിര്‍മാണം ഏറ്റെടുത്തത്. 28 ഷെഡ്യൂളായി നീളുകയാണ് ഷൂട്ടിംഗ്.ആ സിനിമ ഇറങ്ങുമോ എന്നുറപ്പില്ലാത്തതിനാല്‍ സാറ്റലൈറ്റ് റൈറ്റോ ഒന്നും വിറ്റില്ല. സ്ഥലം വിറ്റാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സിനിമ പരാജയപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ എല്ലാം ഒന്നേന്നും തുടങ്ങേണ്ടി വരുമായിരുന്നു.

അമ്മയ്ക്ക് അഭിമാനപ്രശ്‌നമായിരുന്നു ആ സിനിമ. എനിക്കും അണിയറപ്രവര്‍ത്തകര്‍ക്കും ട്വന്റി 20യില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടാല്‍ നമ്മുടെ ജഡ്ജ്‌മെന്റിനെക്കുറിച്ച് പോലും ആളുകള്‍ സംശയിക്കും. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാത്ത നാളുകളായിരുന്നു അത്.

ആ ദിവസങ്ങളില്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ആദ്യമായി ചിന്തിച്ചു. ആഗ്രഹം പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ല.ജീവിതം അവസാനിച്ചാലോ എന്ന് തോന്നിപ്പോയി. സംഘര്‍ഷം താങ്ങാനാവാതെ വന്നപ്പോള്‍ കുറച്ചുദിവസം അമേരിക്കയിലേക്ക് പോയി- ദിലീപ് പറയുന്നു.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുവെന്നും നടന്‍ ദിലീപ്