വത്തിക്കാന്‍: ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പാത പിന്തുടര്ന്നു രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ സ്ഥാനത്യാഗം ചെയ്യുമെന്നു ഫ്രാന്‍സ...
വത്തിക്കാന്‍: ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പാത പിന്തുടര്ന്നു രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ സ്ഥാനത്യാഗം ചെയ്യുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
പദവിയിലെത്തിയതിന്റെ രണ്ടാംവാര്‍ഷിക ദിനത്തില്‍ ഒരു മെക്സിക്കന്‍ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ ഈ സൂചന നല്‍കിയത്.
നാലോ അഞ്ചോ വര്‍ഷം മാത്രമേ താന്‍ പാപ്പ പദത്തിലുണ്ടാവൂ. അതില്‍ രണ്ടു വര്‍ഷം കടന്നുപോയിരിക്കുന്നു. ചുരുങ്ങിയകാലം മതി ഈ പദവിയിലെന്ന് ദൈവനിശ്ചയമുണ്ടെന്ന് ഒരു തോന്നല്‍. ചിലപ്പോള്‍ അത് തോന്നല്‍ മാത്രമാകാം. ഏതായാലും എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണ്.
സ്ഥാനമൊഴിയാനുള്ള മുന്‍ഗാമി ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ തീരുമാനം ധീരമായിരുന്നു. ആ മാതൃകയ്ക്ക് തുടര്‍ച്ചയുണ്ടാകണം. വിരമിച്ചശേഷം ബ്യൂണസ് അയേഴ്സിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹം. വത്തിക്കാനിലേക്കു വന്നപ്പോള്‍ കൈയില്‍ ഒരു ചെറിയ സ്യൂട്ട്കേസ് മാത്രം കരുതിയതും അക്കാരണത്താലാണെന്നു പാപ്പ പറഞ്ഞു.
മാര്‍പാപ്പ എന്നത് കത്തോലിക്ക സഭയില്‍ അവസാന സ്ഥാനമല്ല. മാര്പാപ്പയായിരിക്കുന്നതില് അനിഷ്ടമൊന്നുമില്ല. പക്ഷേ ആരാലും തിരിച്ചറിയാതെ എന്നെങ്കിലും ഒരു പിസ കഴിക്കാന്‍ പോകണമെന്നുണ്ട്.
പാപ്പയാകുന്നതിനുമുമ്പ് അര്‍ജന്റീനയില്‍ ഇടവകകള്‍ തോറും കയറിയിറങ്ങി നടക്കുമായിരുന്നു. അതില്‍നിന്നുള്ള മാറ്റം വളരെ പ്രയാസമായിരുന്നു.
മാര്‍പാപ്പ 80 വയസില്‍ വിരമിക്കണമെന്ന് പറയില്ല. എനിക്കുവേണ്ടി ഒഴിഞ്ഞ ബനഡിക്ട് പതിനാറാമന്‍ അറുനൂറ് വര്‍ഷത്തിനുശേഷം അങ്ങനെ ചെയ്ത ആദ്യ വ്യക്തിയാണ്. അതൊരു ധീരമായ കാര്യമാണ്. പക്ഷേ ഇനി അങ്ങനെ ചെയ്യുന്ന ഒരേയൊരു പാപ്പ അദ്ദേഹം മാത്രമായിരിക്കുകയില്ല.
അദ്ദേഹം ഒരു സ്ഥാപനത്തിനാണ് വഴി തുറന്നത്. പോപ്പ് എമരിറ്റസ് എന്നത് ഒരു സ്ഥാപനമായി തുടരണം. അത്തരം സ്ഥാപനങ്ങള്‍ സഭയ്ക്ക് വേണം. അദ്ദേഹമുള്ളത് എനിക്ക് വലിയ ആശ്വാസമാണ്. ഉപദേശം ചോദിക്കാന്‍ ഒരു ആളുള്ളതുപോലെ തോന്നുന്നു.
ഡിസംബര്‍ എട്ടു മുതല്‍ 2016 നവംബര്‍ 20 വരെ സഭ വിശുദ്ധവര്‍ഷം ആചരിക്കുകയാണെന്നും മാര്‍പാപ്പ പ്രഖ്യാപിച്ചു. 25 വര്‍ഷം കൂടുമ്പോഴാണ് വിശുദ്ധവര്‍ഷാചരണം നടത്തുന്നത്.
COMMENTS