കൊച്ചി: പ്രതിഫലത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതിനാല്‍ മഞ്ജു വാര്യര്‍ക്കു മുന്നില്‍ വന്ന അവസരങ്ങള്‍ പലതും നഷ്ടമാകുന്നതായി റിപ്പോര്...
കൊച്ചി: പ്രതിഫലത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതിനാല്‍ മഞ്ജു വാര്യര്‍ക്കു മുന്നില്‍ വന്ന അവസരങ്ങള്‍ പലതും നഷ്ടമാകുന്നതായി റിപ്പോര്‍ട്ട്.
രണ്ടാം വരവിലെ മഞ്ജുവിന്റെ നിലപാടുകള്‍ ചലച്ചിത്രരംഗത്ത് തര്‍ക്കവിഷയമായി മാറിയതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ജു പ്രതിഫലമായി ചോദിക്കുന്നത് ഒരു കോടി രൂപയാണെന്നും ഇതിനാല്‍ പലരും പ്രഖ്യാപിച്ച പദ്ധതികളില്‍ നിന്നു പിന്മാറുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചിരുന്ന റാണി പദ്മിനി എന്നൊരു സിനിമിയില്‍ നിന്നു പ്രതിഫലം താങ്ങാനാവാതെ മഞ്ജുവിനെ മാറ്റിയതായും പറയുന്നു. നായികാ പ്രാധാന്യമുള്ള റാണി പദ്മിനിയില് മഞ്ജുവും റിമ കല്ലിംഗലുമായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. പ്രതിഫല പ്രശ്നം നിമിത്തം ഈ സിനിമയില്‍ നിന്ന് മഞ്ജുവിനെ നീക്കിയെന്നാണ് അറിയാന്കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാങ്സ്റ്ററിലൂടെ കൈപൊള്ളിയ ആഷിഖ് അബു പുതിയ ചിത്രത്തില്‍ ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട്.
മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് ഷൂട്ടിംഗ് സമയത്തോ അതിനുമുമ്പോ ഇപ്പോള്‍ സാറ്റലൈറ്റ് റൈറ്റ് വിറ്റു പോകുന്നില്ല. റിലീസ് ചെയ്തിട്ട് നോക്കാമെന്നാണ് ടെലിവിഷന്‍ ചാനലുകള്‍ പറയുന്നത്. അപ്പോള്‍ നായികയ്ക്ക് മാത്രം ഒരു കോടി രൂപ പ്രതിഫലം നല്‍കുന്നത് ആത്മഹത്യാപരമാണെന്ന് നിര്‍മാതാക്കള്‍ നിലപാടെടുത്തിരിക്കുകയാണ്.
മഞ്ജു വാര്യര്‍ക്ക് ഒരു കോടി രൂപ നല്കിയാല് അഭിനേതാക്കള്‍ക്ക് വേണ്ടി മാത്രം രണ്ടുകോടിയോളം നിര്‍മ്മാതാവ് ചെലവാക്കേണ്ടിവരും. ഇതാണ് പല നിര്‍മ്മാതാക്കളും പ്രഖ്യാപിച്ച പദ്ധതികളില്‍ നിന്നു പിന്മാറാന് കാരണമത്രേ.
മഞ്ജു തിരിച്ചുവരവ് പ്രഖ്യാപിച്ച സമയത്ത് ഒരു ഡസനോളം പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. അവയില്‍ പലതും നടക്കാത്ത സ്ഥിതിയാണ്.
സത്യന് അന്തിക്കാട് -മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ടീമിന്റെ എന്നും എപ്പോഴും മാര്‍ച്ച് 27 ന് തീയേറ്ററിലെത്തും. ഈ ചിത്രത്തിലും പ്രതിഫലത്തെ ചൊല്ലി മഞ്ജുവും നിര്‍മ്മാതാവും തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ജു ചോദിച്ച തുകയുടെ 60 ശതമാനം നല്കി പ്രശ്നം പരിഹരിച്ചുവെന്നും റിപ്പോര്‍ട്ട് തുടരുന്നു.

COMMENTS