ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ബജറ്റില്‍ 872 കോടി രൂപ നീക്കിവച്ചതായി മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ഇതില്‍ 27...
ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ബജറ്റില്‍ 872 കോടി രൂപ നീക്കിവച്ചതായി മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു.
ഇതില്‍ 273.8 കോടി കേന്ദ്ര വിഹിതമായും 60.64 കോടി രൂപ നികുതിയിളവായുമാണ് ലഭിക്കുക. 264.64 കോടി രൂപ വിദേശ വായ്പയായി ലഭിക്കും. വി.എസ്.എസ്.സിക്ക് 678 കോടി രൂപയും കേന്ദ്ര ബഡ്ജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അനുവദിച്ചു.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 6.38 കോടിയും റബ്ബര്‍ ബോര്‍ഡിന് 161 കോടിയും അനുവദിച്ചു. കോഫി ബോര്‍ഡിന് 136 കോടി, സ്പൈസസ് ബോര്‍ഡിന് 95 കോടി, ടീ ബോര്‍ഡിന് 116 കോടി, ഫാക്ടിന് 35 കോടി രൂപയും അനുവദിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പേയ്സ് റിസര്‍ച്ചിന് 151 കോടി, കശുഅണ്ടി വികസന കൗണ്‍സിലിന് നാലു കോടി, സമുദ്രോത്പന്ന കയറ്റുമതി അതോറിറ്റിയ്ക്ക് 107 കോടി രൂപ, കൊച്ചി കപ്പല്‍ ശാലയില്‍ കപ്പല്‍ നിര്‍മാണത്തിന് 40 കോടി, ലൈറ്റ് ഹൗസ് സ്ഥാപിക്കാന്‍ മൂന്നു കോടി എന്നിങ്ങനെയും ബഡ്ജറ്റില്‍ തുക വകയിരുത്തി.
ഇതേസമയം, കേരളത്തിന് എയിംസ് മാതൃകയിലുള്ള ആശുപത്രി അനുവദിക്കാമെന്ന കേന്ദ്ര വാഗ്ദാനം ജലരേഖയായി. എ.ഐ.ടി വേണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല.
ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ബജറ്റ് പ്രഖ്യാപന പ്രകാരം ജമ്മു കശ്മീര്‍, അസം, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, പഞ്ചാബ് എന്നിവിടങ്ങളിലാണ് എയിംസ് സ്ഥാപിക്കുക. ബിഹാറിലും എയിംസിന് സമാനമായ സ്ഥാപനം തുടങ്ങും.
എയിംസ് മാതൃകയിലുള്ള ആശുപത്രി കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയായിരിക്കെ ഡോ.ഹര്‍ഷ വര്ധന് പറഞ്ഞിരുന്നു.
ഇതേസമയം തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗി (നിഷ്)നെ സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

COMMENTS