BREAKING NEWS
Search

നോക്കിയ 1100 വീണ്ടുമെത്തുന്നു; ആന്‍ഡ്രോയ്ഡ് രൂപത്തില്‍

ഒരുകാലത്ത് നോക്കിയയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായിരുന്നു നോക്കിയ 1100. ഒരുപക്ഷേ ഇടത്തരക്കാരുടെ പ്രിയമൊബൈല്‍. ഒരിക്കലെങ്കിലും നോക്കിയ 1100 ഉപയോഗിച്ചിട്ടുള്ളവര്‍ മറക്കില്ല ഈ മോഡല്‍. ഇപ്പോഴിതാ നോക്കിയ 1100 വീണ്ടുമെത്തുന്നു.

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലാണ് നോക്കിയ 1100 തിരികെയെത്തുന്നത്. ക്വാഡ് കോര്‍ പ്രൊസസറാണ് ഇതിനായി ഉപയോഗിക്കുക. 512 മെഗാ ബൈറ്റ് റാമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അടുത്ത വര്‍ഷം അവസാനത്തോടെയാണ് നോക്കിയ 1100 ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ വിപണിയിലെത്തുക. 2003ലാണ് നോക്കിയ 1100 മോഡല്‍ പുറത്തിറക്കിയത്. ലോകത്താകമാനം രണ്ടരക്കോടി ജനങ്ങള്‍ ഈ മോഡല്‍ വാങ്ങിയെന്നാണ് കരുതുന്നത്. മൊബൈല്‍ ചരിത്രത്തില്‍ ഏറ്റവും പ്രചാരം നേടിയ ഫോണും ഇതായിരുന്നു. 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നോക്കിയ 1100 വീണ്ടുമെത്തുന്നു; ആന്‍ഡ്രോയ്ഡ് രൂപത്തില്‍