നവരാത്രികാലത്ത് ദേവീപൂജ ചെയ്താല്‍ വര്‍ഷം മുഴുവന്‍ ദേവീപൂജ ചെയ്ത ഫലം കിട്ടും. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് വരുന്ന പ്രഥമ മുതല്‍ ദശമി വരെയ...
നവരാത്രികാലത്ത് ദേവീപൂജ ചെയ്താല്‍ വര്‍ഷം മുഴുവന്‍ ദേവീപൂജ ചെയ്ത ഫലം കിട്ടും.
കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് വരുന്ന പ്രഥമ മുതല്‍ ദശമി വരെയുള്ള പുണ്യകാലമാണ് നവരാത്രികാലം.
നവരാത്രികാലത്ത് ദേവീപൂജ ചെയ്യുന്നത് വിദ്യാതടസ്സം മാറും. പഠനത്തില്‍ സമര്‍ത്ഥരാകും. ശത്രുദോഷംകൊണ്ട് പീഡിതരായവര്‍ക്ക് ശത്രുനാശം സംഭവിക്കും.
രോഗങ്ങള്‍കൊണ്ട് വലയുന്നവര്‍ക്ക് രോഗമുക്തിയും ധനപരമായ വിഷമത അനുഭവിക്കുന്നവര്‍ക്ക് ധനലാഭവും ദമ്പതികള്‍ക്ക് ഉത്തമമായ ദാമ്പത്യസൗഖ്യവും അവിവാഹിതര്‍ക്ക് ഉത്തമ വിവാഹവും നവരാത്രികാലത്തെ ദേവീപൂജയിലൂടെ സിദ്ധിക്കും.
വ്രതമെടുക്കുന്നവര്‍ പ്രഥമ മുതല്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. നിത്യവും പ്രഭാതത്തില്‍ സ്നാനം ചെയ്ത് ദേവീസ്തോത്രങ്ങളോ, മന്ത്രങ്ങളോ ജപിക്കണം. ദേവീമാഹാത്മ്യം, ദേവീഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വേണം.
നവരാത്രികാലത്ത് ദേവി ഭൂമിയില്‍ എല്ലായിടത്തും പ്രത്യക്ഷമായി തന്നെ അധിവസിക്കുന്നുവെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് ഗൃഹത്തിലെ പൂജാമുറിയിലോ പ്രത്യേകം തയ്യാര്‍ ചെയ്ത ശുദ്ധമായ സ്ഥലത്തോ ജപം മുതലായവ നിര്‍വഹിക്കാം.
കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് ദേവീപൂജ ചെയ്യുന്നതെങ്കില്‍ അധികഫലം സിദ്ധിക്കും. ദേവീപൂജയുടെ പ്രസാദമായി ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന കുങ്കുമം, ചന്ദനം മുതലായവ നെറ്റിയില്‍ ചാര്‍ത്തണം.
നവരാത്രികാലത്ത് ഏറ്റവും പ്രാധാന്യമുള്ള മൂന്ന് ദിവസങ്ങളാണ് ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും വിജയദശമിയും. ദുര്‍ഗ്ഗാഷ്ടമി നാളില്‍ മഹാകാളിയായും മഹാനവമി ദിവസം മഹാലക്ഷ്മിയായും വിജയദശമി ദിവസം മഹാസരസ്വതിയായും ദേവിയെ പൂജിക്കണം.
സര്‍വ്വ കര്‍മ്മങ്ങളും ദേവിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മഹത്തായ ദിനമാണ് മഹാനവമി. സര്‍വ്വവും ദേവിയില്‍ സമര്‍പ്പിച്ച് പരിശുദ്ധമാക്കി പുതുചൈതന്യത്തോടെ കര്‍മ്മമണ്ഡലത്തില്‍ പ്രവേശിക്കുന്നു എന്നതാണ് വിജയദശമിയുടെ തത്ത്വം.

COMMENTS